Latest NewsIndia

‘യോഗി ആദിത്യനാഥ് മികച്ച ഓൾ റൗണ്ടർ’ : എതിരാളികളെ തൂത്തുവാരിയടിക്കുമെന്ന് രാജ്നാഥ് സിംഗ്

ഝാൻസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മികച്ച ഓൾറൗണ്ടറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. യോഗിയുടെ ഭരണത്തെ ക്രിക്കറ്റുമായാണ് സിംഗ് താരതമ്യപ്പെടുത്തിയത്. ഭാരതീയ ജനതാ പാർട്ടിയുടെ ജൻവിശ്വാസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥ്, ക്രിക്കറ്റിൽ ഓൾറൗണ്ടറാണെന്നു പറഞ്ഞ രാജ് നാഥ് സിംഗ്, യു.പിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം കുറ്റകൃത്യം നിയന്ത്രിക്കാനും യോഗിക്ക് അസാമാന്യ കഴിവാണെന്ന് വ്യക്തമാക്കി. യോഗിയെന്ന രണ്ട് അക്ഷരങ്ങൾ കുറ്റവാളിയുടെ മനസ്സിൽ ഭയം നിറയ്ക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിന് എതിരാളിയുടെ സ്റ്റമ്പു തെറിപ്പിക്കാനും സാധിക്കും. ബി.എസ്.പിയോ കോൺഗ്രസോ എതിരാളികൾ ആരുമാകട്ടെ, യോഗിയുടെ ഇൻസ്വിങ്ങറും ഔട്ട്സ്വിങ്ങറും നേരിടാൻ ഒരാൾക്കും പറ്റുന്നില്ലെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.

യു.എസ്, റഷ്യ, ചൈന, യു.കെ മുതലായ വികസിത രാജ്യങ്ങൾക്കു പോലും കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഇന്ത്യയ്ക്ക് തുല്യമെത്താൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിംഗ്, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്ഥാനാണെന്നും സമ്മേളനത്തിൽ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button