ThiruvananthapuramNattuvarthaLatest NewsKeralaNewsCrime

ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: ബാലരാമപുരത്ത് ഗുണ്ടാ ആക്രമണം. ലഹരിക്കടിമകളായ യുവാക്കള്‍ വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തിൽ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ബാലരാമപുരം എരുത്താവൂർ, റസ്സൽപുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Also Read : രാത്രിയില്‍ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ചപ്പാത്തി കഴിക്കൂ

ഇരുചക്രവാഹനത്തിലെത്തിയ രണ്ട് യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തല്ലിത്തകർത്തത്. ഒന്‍പത് ലോറിയും മൂന്നു കാറും നാല് ബൈക്കുമാണ് തകര്‍ത്തത്. എരുവാത്തൂര്‍, റസ്സല്‍പുരം ഭാഗത്താണ് സംഭവം. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുൻ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാമത്തെ ആൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button