UAELatest NewsNewsInternationalGulf

ലഹരി വിൽപ്പന: പാക്‌സിതാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി

അബുദാബി: ലഹരിവിൽപ്പന നടത്തിയ പാകിസ്താൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി. ലഹരിമരുന്നും മറ്റു വസ്തുക്കളും വിൽക്കാൻ ലക്ഷ്യമിട്ട് കൈവശം വച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താൻ പൗരനെ അബുദാബി ക്രിമിനൽ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പിടികൂടിയ ഉത്പ്പന്നങ്ങൾ നശിപ്പിക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും ടെലിഫോണും കണ്ടുകെട്ടണമെന്നും കോടതി നിർദ്ദേശിച്ചു.

Read Also: ഗായത്രി മന്ത്രം ഉരുവിട്ട് വ്യായാമം ചെയ്ത് മാധവൻ : ഡീകപ്പിളിനെതിരെ വിമർശനം, പൊതു സ്ഥലങ്ങളിലെ നിസ്ക്കാരം വിവാദത്തിൽ

വിൽപ്പനക്കാരനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചിത്രങ്ങളും ആവശ്യക്കാർക്ക് വാട്ട്സ്ആപ്പ് വഴി അയച്ചു കൊടുത്തായിരുന്നു പാകിസ്താൻ സ്വദേശിയുടെ പ്രവർത്തനങ്ങൾ. വിദേശത്തുള്ള ലഹരിമരുന്ന് കടത്തുകാരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ആശയവിനിമയം നടത്തി ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വൻതോതിൽ എത്തിക്കുന്നുണ്ടെന്നും മറ്റു ചിലരുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ ഇവ ഒളിപ്പിച്ചുവച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

Read Also: ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേ വ്യാപക ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button