MalappuramKeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സിന്റെ ചി​ല്ല് ത​ക​ർ​ന്ന് വീണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക് : സംഭവം ബസ് ഓ​ടി​ക്കൊ​ണ്ടി​രിക്കെ

പൊ​ന്നാ​നി- ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വെച്ചാണ് സംഭവം

പൊ​ന്നാ​നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സിന്റെ ചി​ല്ല് ത​ക​ർ​ന്ന് വീണ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. പൊ​ന്നാ​നി- ചാ​വ​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ വെച്ചാണ് സംഭവം.

പു​തു​പൊ​ന്നാ​നി ഹാ​ജി​യാ​ർ സ്കൂ​ളി​ന് സ​മീ​പ​ത്ത് വെച്ചാണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബസിന്റെ മു​ന്നി​ലെ ചി​ല്ല് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ത​ക​ർ​ന്നു​വീ​ണ​ത്. കോ​ഴി​ക്കോ​ട്ടു​ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സിന്റെ ചില്ലാണ് തകർന്നത്.

Read Also : ബ്രി​ട്ട​നി​ലേ​തു​പോ​ലെ ഇന്ത്യയിൽ കാ​ര്യ​ങ്ങ​ള്‍ മോ​ശ​മാ​കി​ല്ല, എങ്കിലും തയ്യാറായിരിക്കണം: എയിംസ് മേധാവി

പ​രി​ക്കേ​റ്റ താ​നൂ​ർ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​നെ (45) പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. മു​ൻ സീ​റ്റി​ൽ ഇ​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button