Latest NewsNewsWeirdVideosFunny & Weird

വാതിൽ തുറന്നതും യുവാവിന്റെ നേർക്ക് ചാടിവീണ് സിംഹം: വൈറലായി വീഡിയോ

സിംഹത്തെ കണ്ടാല്‍ തന്നെ പേടിക്കുന്നവരാണ് പലരും. ഇപ്പോഴിതാ യുവാവിന്റെ ശരീരത്തിലേക്ക് ചാടി വീഴുന്ന സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ കാണുന്നവരെല്ലാം സിംഹത്തിന്റെ ചാട്ടം കണ്ട് ആദ്യമൊന്ന് പേടിക്കും. യുവാവിനെ സിംഹം ആക്രമിക്കുകയാണെന്ന് കരുതും. എന്നാല്‍, സംഭവം മറിച്ചായിരുന്നു. യുവാവും സിംഹവും തമ്മിലുള്ള സ്‌നേഹപ്രകടനമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

സൗത്താഫ്രിക്കയിലെ ബോട്‌സ്‌വാന കലഹരി മരുഭൂമിയിലെ വന്യജീവിസങ്കേതത്തില്‍ സിംഹത്തിന്റെ പരിചരണ ചുമതല വഹിക്കുന്നയാളാണ് വാല്‍ ഗ്രൂനര്‍.ഇദ്ദേഹമാണ് 9 വയസ്സുള്ള പെണ്‍സിംഹത്തിനെ പരിചരിക്കുന്നത്. സിര്‍ഗ എന്നാണ് സിംഹത്തിന്റെ പേര്. സിര്‍ഗയ്‌ക്കൊപ്പമുള്ള മനോഹര ദൃശ്യങ്ങള്‍ വാല്‍ ഗ്രൂനര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

Read Also  :  സ്ത്രീകളുടെ ഉയർച്ചയ്ക്ക് വിവാഹം തടസ്സമാകരുത്: വിവാഹപ്രായം 21ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനെന്ന് പ്രധാനമന്ത്രി

വാല്‍ ഗ്രൂനര്‍ സിര്‍ഗയുടെ കൂട് തുറന്നതും തന്റെ പരിചാരകനെ കണ്ട സന്തോഷത്തില്‍ സിംഹം സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. ആദ്യം കാണുമ്പോള്‍ സിംഹം യുവാവിനെ ആക്രമിക്കുകയാണെന്നും തോന്നുമെങ്കിലും പിന്നീട് സ്‌നേഹപ്രകടനമാണിതെന്ന് മനസ്സിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button