ThrissurKeralaNattuvarthaLatest NewsNews

ഭ​ണ്ഡാ​ര മോ​ഷ​ണ​ക്കേ​സ് : പ്രതി അറസ്റ്റിൽ

എ​റ​ണാ​കു​ളം മേ​ക്കാ​ട് സ്വ​ദേ​ശി കാ​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ പൗ​ലോ​സ് (64) ആ​ണ് പിടിയിലായത്

കൊ​ര​ട്ടി: മാ​മ്പ്ര​യി​ലെ ഭ​ണ്ഡാ​ര മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പിടിയിൽ. എ​റ​ണാ​കു​ളം മേ​ക്കാ​ട് സ്വ​ദേ​ശി കാ​ച്ച​പ്പി​ള്ളി വീ​ട്ടി​ൽ പൗ​ലോ​സ് (64) ആ​ണ് പിടിയിലായത്. മാ​മ്പ്ര​യി​ലെ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേസിലാണ് ഇയാൾ അറസ്റ്റിലായത്.

വി​വി​ധ മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടുള്ള പ്രതി ദേ​വാ​ല​യ​ങ്ങ​ളി​ൽ മാ​ത്ര​മേ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ളു. മോ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് സ്ഥി​ര​മാ​യി ക​ള്ളു​ഷാ​പ്പു​ക​ളി​ൽ മ​ദ്യ​പി​ക്കു​ക​യും ഷാ​പ്പി​നു സ​മീ​പ​ത്തു ത​ന്നെ ക​ഴി​ഞ്ഞു വ​രു​ക​യു​മാ​ണ്​ പതിവ്. സ​മീ​പ​ത്തു​ള്ള ക​ള്ളു​ഷാ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്.

Read Also : സംഘപരിവാറിനെ വിമർശിച്ചപ്പോഴെല്ലാം ലവ്വും ലൈക്കും, ഇസ്ലാമിക വർഗ്ഗീയതയെ വിമർശിച്ചപ്പോൾ തെറിവിളി: ഹരീഷ് വാസുദേവൻ

പ്ര​ത്യേ​ക അ​ന്വ​ഷ​ണ സം​ഘ​ത്തി​ൽ കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ ബി.​കെ. അ​രു​ൺ, എ​സ്.​ഐ. ഷാ​ജു എ​ട​ത്താ​ട​ൻ, എ.​എ​സ്.​ഐ. ജോ​യി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, സ​ജീ​ഷ് കു​മാ​ർ, ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button