Latest NewsNews

കാമുകന്‍ തന്നെ ചുംബിക്കുന്നില്ല: പരാതിയുമായി യുവതി പൊലീസിനെ വിളിച്ചത് എമര്‍ജന്‍സി നമ്ബറിൽ

സമയം പാഴാക്കാന്‍ ചെയ്യുന്ന കോളുകള്‍ അപകടത്തിലായ നിരവധി പേരെ സഹായിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കും

ലിങ്കണ്‍ഷയര്‍: അപകടങ്ങളുണ്ടാകുന്ന സമയത്ത് ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങൾ ലഭ്യമാക്കാനാണ് എമർജൻസി നമ്പറുകൾ ഉള്ളത്. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ എമര്‍ജന്‍സി നമ്പറായ 999.ൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ വിളിച്ചത് വളരെ വ്യത്യസ്തമായ പരാതിയുമായിട്ടായിരുന്നു.

read also: 16 കാരിയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത സംഭവം : പ്രതി സുനില്‍ അല്‍ഫോണ്‍സിന് 30 വര്‍ഷം തടവ്

കാമുകന്‍ തന്നെ ചുംബിക്കുന്നില്ലെന്നതായിരുന്നു യുവതിയുടെ പരാതി. ജീവനോ സ്വത്തിനോ അപകടമുണ്ടാകുമ്പോള്‍ മാത്രം വിളിക്കേണ്ട അടിയന്തര നമ്ബറില്‍ ഇത്തരത്തിലുള്ള ബാലിശമായ പരാതികളുമായി ധാരാളംപേർ വിളിക്കുന്നുണ്ടെന്നു പോലീസ് പറയുന്നു. ട്രെയിന്‍ സമയം ചോദിച്ചും ദന്തഡോക്ടറുടെ നമ്ബര്‍ ചോദിച്ചും വീട്ടില്‍ വെള്ളമില്ലാത്തതിന് എന്ത് ചെയ്യണമെന്ന് ചോദിച്ചും ഈ അടിയന്തര നമ്പറിൽ ആളുകൾ വിളിക്കാറുണ്ടെന്നു പോലീസ് പറയുന്നു .

ഇങ്ങനെ സമയം പാഴാക്കാന്‍ ചെയ്യുന്ന കോളുകള്‍ അപകടത്തിലായ നിരവധി പേരെ സഹായിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കുമെന്നും ലിങ്കണ്‍ഷയര്‍ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button