NewsTechnology

റോമിലെ കൊളോസിയത്തിനു മുകളിലൂടെ പാഞ്ഞു പോകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം : ചിത്രം വൈറലാകുന്നു

റോം: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ റൂമിലേക്കുള്ള സിനിമകളിലൂടെ പാഞ്ഞു പോകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിരവധി പേരാണ് ഈ ചിത്രത്തിനു താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഭൗതിക ശാസ്ത്രജ്ഞനായ ജിയാൻലൂക്ക മാസിയാണ് ആകർഷകമായ ഈ ചിത്രം പകർത്തിയത്. എന്റെ ജീവിത കാലത്തിൽ പകർത്തിയതിലേറ്റവും സുന്ദരമായ ചിത്രമെന്നാണ് ലൂക്ക ഈ ചിത്രത്തിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്ത് ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998-ൽ വിക്ഷേപിക്കപ്പെട്ട ഇത് ഒരു ബഹുരാഷ്ട്ര സംരംഭമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button