ThiruvananthapuramLatest NewsKeralaNews

നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും

കേസിലെ പ്രതികള്‍ ഇന്ന് ഹാജരായാല്‍ കുറ്റപത്രം കോടതി വായിക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും. കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് നേരിട്ട് ഹാജരാകാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഹാജരായില്ല. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

Read Also : ദത്ത് നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം: അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ

കേസിലെ പ്രതികള്‍ ഇന്ന് ഹാജരായാല്‍ കുറ്റപത്രം കോടതി വായിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍ എംഎല്‍എ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. നിയമസഭാ കയ്യാങ്കളിയില്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button