Latest NewsCricketNewsSports

വിജയ് ഹസാരെ ട്രോഫി: സെമി കാണാതെ കേരളം പുറത്ത്

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സര്‍വീസസിനോട് ഏഴു വിക്കറ്റിന് തോറ്റാണ് കേരളം സെമി കാണാതെ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 40.4 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സര്‍വീസസ് ലക്ഷ്യത്തിലെത്തി.

സര്‍വീസസിനായി രവി ചൗഹാന്‍ 95 റണ്‍സെടുത്തു. 90 പന്തുകള്‍ നേരിട്ട ചൗഹാന്‍ 13 ഫോറും മൂന്നു സിക്‌സും സഹിതം 95 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ രജാത് പലിവാലാകട്ടെ, 86 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ 167 പന്തില്‍ ചൗഹാന്‍-പലിവാല്‍ സഖ്യം 154 റണ്‍സാണ് അടിച്ചെടുത്തത്.

Read Also:- ഉറങ്ങാൻ കഴിയുന്നില്ലേ? പരിഹാരമുണ്ട്..!

അതേസമയം, തുടക്കത്തിലെ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ കേരളത്തെ വിനൂപ് മനോഹരന്‍-രോഹന്‍ എസ് കുന്നുമ്മല്‍ സഖ്യത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് കരകയറ്റിയെങ്കിലും ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. രോഹന്‍ 106 ബോളില്‍ രണ്ട് സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 85 റണ്‍സെടുത്തു. 54 ബോളില്‍ 41 റണ്‍സാണ് വിനൂപ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button