CricketLatest NewsNewsSports

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുത്തു. ശ്രീശാന്തിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര മേഘാലയയുടെ മുൻനിര താരങ്ങളെ കൂടാരം കയറ്റി. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 30 ഓവറില്‍ 112/5 എന്ന നിലയിലാണ് മേഘാലയ. രണ്ട് വിക്കറ്റുമായി കൗമാര പേസര്‍ ഏദന്‍ ആപ്പിള്‍ ടോമും മനു കൃഷ്‌ണയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ യിന്‍ഷിയെ അക്കൗണ്ട് തുറക്കുംമുമ്പ് ബൗള്‍ഡാക്കി മനു കൃഷ്‌ണന്‍ തുടക്കം ഗംഭീരമാക്കി. പിന്നാലെ കിഷനെ(26) ഏദന്‍ ആപ്പിള്‍ ടോം രാഹുലിന്‍റെ കൈകളിലെത്തിച്ചു. മൂന്നാമന്‍ ഖുറാനെയെയും(15) ഏദന്‍ തന്നെ മടക്കി.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില ആയുർവേദ ചികിത്സ രീതികൾ!

രവി തേജ(1) ബേസില്‍ തമ്പിയുടെ വിക്കറ്റിന് മുന്നിൽ കീഴടങ്ങിയപ്പോൾ ലെറിയെ ബൗള്‍ഡാക്കി രണ്ട് വിക്കറ്റ് തികച്ച മനു കൃഷ്‌ണന്‍ മേഘാലയയെ കൂട്ടച്ചകര്‍ച്ചയിലേക്ക് തള്ളിവിട്ടു. എന്നാല്‍ 61* റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന നായകന്‍ പുനീത് ബിഷ്‌ടില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മേഘാലയ. ദിപുവാണ്(0*) പുനീതിനൊപ്പം ക്രീസില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button