Latest NewsIndia

ഗ്യാങ്സ്റ്റർ നിയമം : മുഖ്താർ അൻസാരിയുടെ 10 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ

ലക്നൗ: കുറ്റവാളികൾക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരിയുടെ 10 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇന്നലെ സർക്കാർ കണ്ടുകെട്ടി. ബുധനാഴ്ച ഉച്ചയോടെ ഈ സ്ഥലത്തെത്തിയ ജില്ലാ അധികാരികളും പോലീസും പരസ്യ പ്രഖ്യാപനം നടത്തിയതിനു ശേഷം വസ്തുവകകൾ കണ്ടു കെട്ടുകയായിരുന്നു.

 

ഗാസിപൂരിലെ മഹുവാബാഗ് മേഖലയിൽ സ്ഥിതി ചെയ്തിരുന്ന അൻസാരിയുടെ ഭൂമിയാണ് സർക്കാർ കണ്ടുകിട്ടിയത്. പതിനേഴോളം വാണിജ്യ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിച്ചു വന്നിരുന്നു. തന്റെ മകനായ അബാദ് അൻസാരിയുടെ പേരിലായിരുന്നു മുഖ്താർ അൻസാരി ഭൂമി രജിസ്റ്റർ ചെയ്തിരുന്നത്.

മാഫിയ ഡോണും, ബഹുജൻ സമാജ് പാർട്ടി എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളാണുള്ളത്. ഇയാളുടെ ക്രിമിനൽ സംഘത്തെ, അന്തർസംസ്ഥാന ക്രിമിനൽ സംഘമായി ഉത്തർപ്രദേശ് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button