Latest NewsNewsAutomobile

അരങ്ങേറ്റത്തിനൊരുങ്ങി മസെരാട്ടിയുടെ MC20 സ്‌പോർട്‌സ് കാറിന്റെ കൺവേർട്ടബിൾ പതിപ്പ്

റോം: 2022ൽ ആഗോളതലത്തിൽ അരങ്ങേറ്റത്തിനായി ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി. തങ്ങളുടെ മുൻനിര MC20 സ്‌പോർട്‌സ് കാറിന്റെ കൺവേർട്ടബിൾ പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മസെരാട്ടി. ഓൺ-റോഡ് ടെസ്റ്റിംഗ് നടക്കുന്നതിന് മുന്നോടിയായി വാഹനത്തിന്‍റെ ആദ്യ പൂർത്തിയാക്കിയ പ്രോട്ടോടൈപ്പ് ഒരു ഔദ്യോഗിക ഫോട്ടോ ഷൂട്ടിൽ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020-ൽ ഗ്രാൻകാബ്രിയോ ഇറങ്ങിയതിന് ശേഷം മസെരാട്ടിയുടെ ആദ്യത്തെ കൺവേർട്ടബിളായിരിക്കും MC20. മാത്രമല്ല 2005-ൽ MC12 സൂപ്പർകാറിന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ മിഡ്-എൻജിൻ റോഡ്‌സ്റ്ററായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന്‍റെ പിന്നിൽ നിന്നുള്ള ചിത്രങ്ങള്‍ ഒന്നുമില്ല. എന്നാൽ ഈ പ്രോട്ടോടൈപ്പിന്റെ ഡിസൈന്‍ സൂചിപ്പിക്കുന്നത് ഒരു മടക്കാവുന്ന ഹാർഡ്‌ടോപ്പ് ഫീച്ചർ ഉണ്ടായിരിക്കും എന്നാണ്.

Read Also:- ചൂടുള്ള നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ..!

MC20 കൺവെർട്ടബിളിനെക്കുറിച്ച് കമ്പനി പറയുന്നത് ഇങ്ങനെ:- ഈ കാർ ഫാബ്രിക്കിന് പകരം കനത്ത ഹാർഡ്‌ടോപ്പുമായി വരുന്നു. അതിന്റെ എതിരാളിയായ ഫെരാരി എഫ് 8 സ്പൈഡറിന് സമാനമായ ഒന്ന്. റൂഫ് സ്ലൈഡിംഗ് മെക്കാനിസം കാരണം, മസെരാട്ടി MC20 കൺവെർട്ടബിൾ TS സ്റ്റാൻഡേർഡ് സഹോദരങ്ങളേക്കാൾ അൽപ്പം ഭാരമുള്ളതായി വരുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button