ThiruvananthapuramKeralaNattuvarthaLatest NewsNews

രണ്ട് പെഗ് അടിച്ച് അറബിക്കടലിൽ പുതുവത്സരം ആഘോഷിക്കാം: അവസരമൊരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും കേരളത്തിലെ മദ്യപാനികൾക്ക് സന്തോഷ വാർത്തയുമായി കെഎസ്ആർടിസി. രണ്ട് പെഗ് അടിച്ച് പുതുവത്സരം അറബിക്കടലിൽ ആഘോഷിക്കാനാണ് കെഎസ്ആർടിസി അവസരമൊരുക്കുന്നത്.

ഡിജെ പാർട്ടിയും , ലൈവ് മ്യൂസിക്കും, ഡാൻസും പാട്ടും ഉൾപ്പെടെ 5 മണിക്കൂർ നീളുന്ന പുതുവത്സരാഘോഷം രണ്ട് പെഗ് അടിച്ച് ആഘോഷിക്കാൻ 4499 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇതിനായി കൊച്ചി ബോൾഗാട്ടി ജെട്ടിയിൽ നിന്ന് ഡിസംബർ 31 ന് രാത്രി 8നാണ് ആഡംബര ക്രൂയിസിൽ ആളുകളെ കൊണ്ടുപോകുന്നത്. രാത്രി 9 മുതൽ പുലർച്ചെ 2 വരെയാണ് ആഘോഷം.

കെഎസ്‌ഐഎൻസി നെഫർറ്റിറ്റി ക്രൂയിസിലാണ് പുതുവത്സരാഘോഷത്തിന് കെഎസ്ആർടിസി അവസരമൊരുക്കുന്നത്. പങ്കെടുക്കുന്നവർക്കായി വലിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തത്സമയ സംഗീതം, നൃത്തം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും മൂന്ന് കോഴ്സ് ബുഫെ ഡിന്നർ എന്നിവയും ഒരു ടിക്കറ്റിന് കോംപ്ലിമെന്ററിയായി രണ്ട് പെഗ് ഡ്രിങ്കും ലഭിക്കും.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനംഅപകടത്തിൽപ്പെട്ടു; പോലീസുകാർക്ക് പരുക്ക്

എന്നാൽ പുറത്തുനിന്നുള്ള മദ്യങ്ങൾ ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും, പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നൽകില്ല. എന്നിങ്ങനെയാണ് പ്രധാന നിബന്ധനകൾ. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്ന് ആളുകളെ എസി ബസിൽ കൊണ്ടുപോയി തിരികെയെത്തിക്കുന്നതിനും ക്രമീകരണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button