Latest NewsIndiaNewsCrime

ലൈംഗിക പീഡനം ചെറുത്ത എട്ടാം ക്ലാസുകാരിയെ 13 സെക്കന്റിനുള്ളില്‍ 8 തവണ കുത്തി, സിസി ടിവി ദൃശ്യങ്ങള്‍

വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നു.

പറ്റ്‌ന: സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയ പെൺകുട്ടിയ്ക്ക് നേരെ ആക്രമണം. ലൈംഗിക പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമം നടത്തിയത്. ബിഹാറിലെ ഗോപാല്‍ ഗഞ്ച് ജില്ലയിലാണ് സംഭവം

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ കാമുകന്‍ ആക്രമിക്കുകയായിരുന്നു. ആദ്യം അടിച്ചുവീഴ്ത്തുകയും പിന്നീട് കൈയില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. 13 സെക്കന്റിനുള്ളില്‍ ഇയാള്‍ പെണ്‍കുട്ടിയെ 8 തവണ കുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളെ പോലീസ് പിടികൂടി.

read also: കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരിയാറിൽ: ദുരൂഹത

പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം ഗോപാല്‍ ഗഞ്ചിലെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി പറ്റ്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button