KeralaLatest News

‘വത്സൻ തില്ലങ്കേരിയെ ഒരു ചുക്കും ചെയ്യില്ല, ഈ നാടിനെ സിറിയയോ അഫ്‌ഗാനിസ്ഥാനോ പോലെ ആക്കാൻ അനുവദിക്കില്ല’- സന്ദീപ് വാര്യർ

സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി .

കൊച്ചി: കേരളത്തെ അഫ്ഗാനിസ്ഥാനോ സിറിയയെ ആക്കാമെന്നു ചിന്തിക്കേണ്ട എന്ന് പോപ്പുലർ ഫ്രണ്ടിന് താക്കീത് നൽകി സന്ദീപ് വാര്യർ. വത്സൻ തില്ലങ്കേരിയെ ലക്ഷ്യമിടുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസിലാകും എന്നും സന്ദീപ് പറഞ്ഞു. ആദ്യം ആരോപണ വിധേയനാക്കി പിന്നീട് അക്രമിക്കുന്നതാണ് കണ്ടുവരുന്നതെന്നും ആ ലക്‌ഷ്യം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ താക്കീത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ശ്രീ. വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത്‌ തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ല . സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി .

ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയർത്തി പിടിച്ച് ഈ മണ്ണിൽ നടക്കുന്നത് .

ഈ നാടിനെ ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ പോലെയോ അഫ്‌ഗാനിസ്ഥാൻ പോലെയോ ആക്കരുത് . ആക്കാൻ അനുവദിക്കില്ല . ഈ നാടിനെ തകർക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെങ്കിൽ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button