Latest NewsUAENewsInternationalGulf

ജലമോട്ടോറുകൾക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി

അബുദാബി: ജലമോട്ടോറുകൾക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി. ജലകായിക വിനോദങ്ങൾക്കും ഉല്ലാസ യാത്രയ്ക്കുമായി ഉപയോഗിക്കുന്ന ജെറ്റ്‌സ്‌കീയ്ക്കാണ് അബുദാബിയിൽ ലൈസൻസ് ഏർപ്പെടുത്തിയത്. അബുദാബി മാരിടൈം വെബ്‌സൈറ്റിലൂടെ ലൈസൻസിനായി അപേക്ഷ നൽകാം. ജെറ്റ്‌സ്‌കീയുടെ സാങ്കേതിക, സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തി ലൈസൻസ് നൽകും.

Read Also: ഏത് പുതിയ പദ്ധതി വന്നാലും ഇവിടെ ചിലര്‍ എതിര്‍ക്കും, എന്നാല്‍ എതിര്‍പ്പുകളെ ധീരമായി നേരിടും:മുഖ്യമന്ത്രി പിണറായി വിജയന്‍

പുതിയ ജെറ്റ് സ്‌കികളുടെ രജിസ്ട്രേഷൻ, വാർഷിക ലൈസൻസ് പുതുക്കൽ, സാങ്കേതിക പരിശോധനകൾ, ബുക്കിങ് എന്നിവയെല്ലാം അബുദാബി മാരിടൈമിനു കീഴിലാക്കിയിരിക്കുകയാണ്. അബുദാബിയെ നാവിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കരണങ്ങൾ ഏർപ്പെടുത്തിയത്. അബുദാബിയുടെ ജലപാതകളിലുടനീളം പ്രവർത്തിക്കുന്ന എല്ലാ ജെറ്റ് സ്‌കീസുകളും ലൈസൻസ് എടുത്ത് സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: യുപിയില്‍ യോഗി സര്‍ക്കാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ഭീകരര്‍ കയ്യടക്കുമായിരുന്നു, യുപി ഉപമുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button