Latest NewsKeralaNews

കേരളത്തിൽ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണം: എ നമശ്ശിവായം

പുതുച്ചേരി : സംസ്ഥാനത്ത് ബിജെപി പ്രവർത്തകർക്ക് നേരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം. മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയ്ക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് പോപ്പുലർ ഫ്രണ്ട് അവസാനിപ്പിക്കണം. അക്രമങ്ങൾവെച്ച് പൊറുപ്പിക്കാൻ കഴിയില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതൊന്നും വെറുതെ നോക്കി നിൽക്കാൻ കഴിയില്ല’- നമശ്ശിവായം പറഞ്ഞു.

Read Also  :  മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം

കേരളത്തിൽ ബിജെപി നേതാക്കളും, പ്രവർത്തകരും കൊല്ലപ്പെടുന്ന സംഭവങ്ങൾ സിബിഐ അന്വേഷിക്കണം. കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button