Latest NewsNewsIndia

വ്യോമസേനാ വിമാനം തകര്‍ന്നുവീണു : പൈലറ്റ് മരിച്ചതായി സ്ഥിരീകരണം

ജയ്പൂര്‍: വ്യോമസേന വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്‌സാല്‍മെറിന് സമീപമാണ് മിഗ് 21 എന്ന യുദ്ധവിമാനം തകര്‍ന്നു വീണത്. ഗംഗ ഗ്രാമത്തിന് സമീപമുള്ള ഡിഎന്‍പി ഏരിയയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

Read Also : പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി പിടിയിൽ

വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റിനായുള്ള തിരച്ചിലിനിടെ പൈലറ്റിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും, തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ രക്ഷിക്കാനായില്ല. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആണ് ഇതിനു പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. കുനൂര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് ഈ അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button