Latest NewsUAENewsInternationalGulf

തിരക്ക് വർധിച്ചു: യാത്രക്കാർ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി

അബുദാബി: യാത്രക്കാർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന നിർദ്ദേശം നൽകി അബുദാബി. അവധിക്കാല തിരക്ക് വർധിച്ചതോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2020 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്തുസ്, പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിനാലാണ് തിരക്ക് വർധിക്കുന്നത്.

Read Also: ഓടുന്ന കാറിൽ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തു: ആക്രമണത്തിന്​ പിന്നിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ്

അബുദാബി വിമാനത്താവളത്തിൽ നിന്ന് ദിവസേന ശരാശരി 102 വിമാനങ്ങളിലായി 32,000 പേരാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവർ പിസിആർ ടെസ്റ്റും അനുബന്ധ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജൻസികളിലോ വിളിച്ചും എയർപോർട്ട് വെബ്‌സൈറ്റിൽ നോക്കിയും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button