Latest NewsNews

ആമവാതം: ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയാണ്

സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന് കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹം കുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം. വ്യക്​തികൾക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവും വ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങൾ.

തളർച്ച

തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്​ചകളോ മാസങ്ങളോ പിന്നിടു​മ്പോഴേക്കും തളർച്ച മറ്റ്​ ലക്ഷണങ്ങൾക്ക്​ വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

Read Also  :  കൂസലില്ലാതെ കുഞ്ഞിനെ കൊന്നത് വിശദീകരിച്ച് മേഘ, മൃതദേഹം സൂക്ഷിച്ച ബാഗ് കഴുകിവൃത്തിയാക്കി ഉണക്കാനിട്ടതും കാണിച്ചുകൊടുത്തു

സന്ധികളിലെ മരവിപ്പ്​

വാതത്തി​​ന്‍റെ ആദ്യ ലക്ഷണമാണ്​ മരവിപ്പ്​. സന്ധികളിൽ മരവിപ്പ്​ അനുഭവപ്പെടുക. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.

Read Also  : ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ: സന്ദീപ് വാര്യർ

തരിപ്പും വിറയലും

​തരിപ്പ്​, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button