Latest NewsNewsIndia

ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക്, കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പ്: കേന്ദ്ര സർക്കാരിനെതിരെ ഗുലാം നബി ആസാദ്

ജമ്മു കശ്മീർ: കഴിഞ്ഞ രണ്ടര വർഷമായി ജമ്മു കശ്മീരിൽ വികസന മുരടിപ്പാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇതിലും ഭേദം രാജഭരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ആറു മാസം കൂടുമ്പോൾ തലസ്ഥാനം മാറ്റുന്ന ദർബാർ മൂവ് എന്ന സമ്പ്രദായത്തെ താൻ പിന്താങ്ങുന്നതായും രാജഭരണത്തിൽ തുടങ്ങിവച്ച ഈ സമ്പ്രദായം കശ്മീരിന്റെയും ജമ്മുവിന്റെയും വികസനത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

‘ഏകാധിപതികളെന്ന് ചരിത്രം വിളിച്ച രാജാക്കൻമാരാണ് നിലവിലെ സർക്കാരിനെക്കാളും നന്നായി ജമ്മു-കശ്മീർ ഭരിച്ചത്. നിലവിലെ സർക്കാർ നമ്മളിൽ നിന്ന് മൂന്ന് കാര്യങ്ങൾ പറിച്ചെടുത്തു. ദർബാർ മൂവ്, ഭൂമിയുടെയും ജോലിയുടെയും സംരക്ഷണം. ജമ്മു കശ്മീരിലെ ബിസിനസ്, വികസനം, കൃഷി എല്ലാ കാര്യങ്ങളിലും പ്രതിസന്ധിയാണ്. ദാരിദ്രത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്’കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കൾ 370 പിൻവലിച്ചതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button