KannurKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങള്‍ കണ്ണൂരില്‍ അപകടത്തില്‍ പെട്ടു. കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയിലാണ് അപകടത്തിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ഉണ്ടായികുന്ന മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയതിന് ശേഷമായിരുന്നു അപകടം.

സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടു പിന്നിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനം കടന്നു പോയിരുന്നു. ഇതിനു പിന്നലെ വന്ന മുഖ്യമന്ത്രിയുടെ സുരക്ഷ ആംബുലൻസും, ഡി.വൈ എസ്. പി സ്പെഷ്യൽ ബ്രാഞ്ചിൻ്റെ വാഹനവും ഒരു പോലീസ് വാഹനവും ആണ് കൂട്ടിയിടിച്ചത്. സമീപത്തെ സിനിമാ തീയറ്ററിൽ നിന്ന് സ്വകാര്യ വാഹനം റോഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. സുരക്ഷ വീഴ്ച പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button