Latest NewsKeralaIndia

കൊച്ചിയിൽ പോലീസിനും നാട്ടുകാർക്കുമെതിരെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം വരാനിരിക്കുന്ന അപകട സൂചനയോ?

പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ സംഘർഷമുണ്ടായത് കേരളത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍‌ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.അതേസമയം ഈ സംഭവം തെളിയിക്കുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നാണ് സോഷ്യൽമീഡിയയുടെ ആരോപണം.

യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ പല ക്യാമ്പിലും തമ്പടിച്ചിരിക്കുന്നതായും വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി വോട്ടുബാങ്ക് ആക്കാനാണ് ചില പാർട്ടികളുടെ ലക്ഷ്യമെന്നും ഇവർ ആരോപിക്കുന്നു. ഒരു കലാപം ഉണ്ടാക്കാൻ വളരെ ചുരുങ്ങിയ സമയം മതിയെന്നാണ് ഇതിൽ നിന്നും തെളിയുന്നത് എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇന്നലെ അർധരാത്രി കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു.

VIDEO:

പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണം അഴിച്ചു വിടുകയായിരുന്നു. പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കി. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ.എസ്.ഐ. ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button