PathanamthittaKeralaLatest NewsNews

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ: 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി

30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയായ മണ്ഡലപൂജ ഇന്ന് രാവിലെ 11.50നും 1.15നും ഇടയ്ക്കുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് നടക്കുന്നത്. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി ഇന്ന് രാത്രി പത്ത് മണിക്ക് നട അടക്കും. 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

Read Also : അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കി അയ്യപ്പന് ചാര്‍ത്തിയാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുക. 22ന് ആറന്മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ വൈകിട്ട് സന്നിധാനത്ത് എത്തി ചേര്‍ന്നിരുന്നു.

മണ്ഡലപൂജ നടക്കുന്ന ഇന്ന് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. രാത്രി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button