Latest NewsUAENewsInternationalGulf

അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

അബുദാബി: അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 60 പേർക്കാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. പുതിയ നിബന്ധനകൾ ഡിസംബർ 26 മുതൽ തന്നെ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.

Read Also: ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണം: എപി അബ്ദുള്ളക്കുട്ടി

രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളിൽ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി 50 ൽ കവിയാൻ പാടില്ല. ഔട്ട്‌ഡോർ പരിപാടികളിലും ഓപ്പൺഎയർ ആക്ടിവിറ്റികളിലും 150 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുന്നത്. വീടുകളിലെ സാമൂഹിക ചടങ്ങുകളിൽ പരമാവധി 30 പേർക്ക് പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.

അൽഹുസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് നിർബന്ധമാണ്. ഇതിന് പുറമെ 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലവും വേണം. മാസ്‌ക് ധരിക്കുകയും സാമൂഹിക പാലിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

Read Also: മദ്യപസംഘത്തിന്റെ ആക്രമണം : യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾക്ക് നേരെയും അക്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button