KeralaLatest NewsNews

ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുക്കുന്നു: ലീഗിനെ വിമർശിച്ച് മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുക്കുകയാണെന്ന് വിമർശിച്ച മുഖ്യമന്ത്രി, ലീഗിന്റെ വർഗീയ നിലപാടുകൾക്കെതിരെ സമാധാനകാംക്ഷികൾ രംഗത്ത് വരണമെന്നും ആവശ്യപ്പെട്ടു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മലപ്പുറത്തെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read;സ്വന്തം വീട്ടിൽ പോലും സുരക്ഷയില്ലാത്ത നാടായി മാറുന്നുവോ? വീട്ടിൽ കയറി സ്ത്രീകളെ അടക്കം മർദ്ദിച്ചു: 14 പേർ അറസ്റ്റിൽ

നേരത്തെ, വഖഫ് വിഷയത്തിൽ ലീഗ് സമൂഹത്തിൽ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ലീങ്ങൾക്ക് രക്ഷയില്ല എന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നതെന്നും ലീഗിന്റെ സമ്മേളനത്തിൽ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

‘വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. അതുകൊണ്ട് തന്നെയാണ് വിശദമായ ചർച്ചക്ക് ശേഷം കാര്യങ്ങൾ മുന്നോട്ട് പോയാൽമതിയെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. പക്ഷെ ലീഗിന് അംഗീകരിക്കാൻ കഴിയുന്നില്ല’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button