Latest NewsBeauty & StyleLife StyleHealth & Fitness

പാദങ്ങൾ മനോഹരമാക്കാൻ ഇക്കാര്യം ചെയ്യുക

കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. പാദങ്ങൾക്ക് പെഡിക്യൂർ ട്രീറ്റ്മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. പാദങ്ങൾ മനോഹരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കാല്‍പ്പാദങ്ങള്‍ മാറിമാറി മുക്കിവയ്ക്കുക. തുടര്‍ന്ന് അല്പം എണ്ണകൊണ്ട് കാല്‍പ്പാദങ്ങള്‍ മസാജ് ചെയ്യുക. ഇത് പാദങ്ങൾ കൂടുതൽ മൃദുലമാകാൻ സഹായിക്കും.

പുറത്തു നിന്ന് വരുമ്പോഴെല്ലാം പാദങ്ങൾ നന്നായി കഴുകുക. പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ചു കഴുകുന്നത് പാദത്തിലെ മൃതകോശങ്ങൾ പോയി കാൽ സുന്ദരമാകാൻ സഹായിക്കും. ശേഷം ഒരു മോയ്സ്ചറേസർ പുരട്ടി സോക്സ് ധരിച്ച്  ഉറങ്ങുക.

Read Also  :  പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ വഴി വൻതോതിൽ മയക്കുമരുന്ന് കടത്ത് : ബിഎസ്എഫ് പിടിച്ചെടുത്തത് 40 കിലോ ഹെറോയിൻ

ആഴ്ചയിൽ ഒരിക്കൽ ചെറു ചൂടുവെള്ളത്തിൽ അല്പം ഷാംപൂവും നാരങ്ങാ നീരും ചേർത്തു അതിൽ 15 മിനുട്ട് കാൽ മുക്കി വയ്ക്കുന്നതിനൊപ്പം നഖങ്ങൾ ഒരു പഴയ ടൂത്ത് ബ്രേഷ് കൊണ്ടു വൃത്തിയാക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാം.

റോസ് വാട്ടർ, ഗ്ലിസറിൻ എന്നിവയുടെ മിശ്രിതം ദിവസവും പാ​ദങ്ങൾ പുരട്ടുക. ഇത് പാദങ്ങളുടെ വരൾച്ച ശമിപ്പിക്കുകയും വേഗത്തിൽ സുഖപ്പെടുത്തുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button