Latest NewsNews

2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ: സുനാമിയും കോവിഡും ഉൾപ്പെടെയുള്ളവ പ്രവചിച്ച ബാബാവാങ്കയുടെ ഞെട്ടിക്കുന്ന പ്രവചനം

2022ല്‍ അന്യഗ്രഹ ജീവി ആക്രമണമാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്.

സോഫിയ: വരാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചു പ്രവചനം നടത്തി പലരും വാർത്തകളിൽ ഇടാൻ നേടിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍, ഡയാന രാജകുമാരിയുടെ മരണം, 2004ലെ സുനാമി, ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബ്രെക്സിറ്റ് തുടങ്ങി ചരിത്രപ്രധാനമായ പല സംഭവങ്ങളും പ്രവചിച്ചു വാർത്തകളിൽ ഇടം നേടിയ അന്ധയായ സ്ത്രീയായ ബാബാ വാങ്ക 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്.

അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് ബാബാ വാങ്ക. 1996ല്‍ മരണപ്പെട്ട ഈ സ്ത്രീ 5079 വര്‍ഷം വരെ നടക്കാനിടയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതിൽ പലതും യാഥാർഥ്യമായതോടെ ഇവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. ബാബ വാങ്കയുടെ പ്രവചനമായ വൈറസ് വ്യാപനം 2019ല്‍ യാഥാര്‍ത്ഥ്യമായിരുന്നു. ഇപ്പോഴിതാ 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു വാങ്കെ നടത്തിയ പ്രവചനം ഞെട്ടിക്കുന്നതാണ്.

read also: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവം : രണ്ടുപേർ പിടിയിൽ

2022ല്‍ അന്യഗ്രഹ ജീവി ആക്രമണമാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുമെന്നും സൈബീരിയയില്‍ മാരകമായ പുതിയൊരു വൈറസിനെ കണ്ടെത്തുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്. ഇത്രയും കാലം മരവിച്ച അവസ്ഥയിലായിരിക്കുന്ന വൈറസിനെയാകും കണ്ടെത്തുകയെന്നും 2022 പൂര്‍ണമായും വെര്‍ച്വല്‍ റിയാലിറ്റിയിലേയ്ക്ക് മാറുമെന്നും വാങ്കെ പറഞ്ഞു. ഔമുവാമുവ എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് അന്യഗ്രഹ ജീവികളെ അയക്കുമെന്നാണ് വാങ്കെയുടെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button