Latest NewsNewsInternational

2022 ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനം, ഈ വര്‍ഷം ഇന്ത്യയില്‍ സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ബാബ വാങ്കയുടെ പ്രവചനങ്ങള്‍ വിശകലനം ചെയ്ത് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ലോകത്ത് ബാബ വാങ്ക ഇതു വരെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായതോടെ 2022 ല്‍ രാജ്യത്ത് എന്ത് സംഭവിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാര്‍. പുതുവര്‍ഷം പിറന്നതിന് പിന്നാലെ ഈ വര്‍ഷം ലോകം നേരിടാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ബാബ വാങ്ക നടത്തിയ പ്രവചനങ്ങളും പുറത്തു വന്നിരിക്കുകയാണ്.

Read Also : ഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: മുന്നറിയിപ്പുമായി ഐ.എം.എഫ്

ഇന്ത്യയില്‍ ഈ വര്‍ഷം വെട്ടുക്കിളി ആക്രമണമുണ്ടാകുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. വ്യാപകമായ കൃഷി നാശത്തിനും ദാരിദ്ര്യത്തിലേക്കും അത് വഴിവയ്ക്കും. കടുത്ത ഉഷ്ണത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്നാണ് മറ്റൊരു പ്രവചനം. ഏതാണ്ട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കും എന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും വെര്‍ച്വല്‍ റിയാലിറ്റിയുടെ സാദ്ധ്യതകള്‍ ഏറ്റവും കൂടുതല്‍ കാണാന്‍ പോകുന്ന വര്‍ഷവും ഇതുതന്നെയായിരിക്കുമെന്നാണ് വാങ്കയുടെ പ്രവചനങ്ങളെ കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധര്‍ നടത്തുന്ന വ്യാഖ്യാനം.

അതേസമയം, ലോകത്ത് പുതിയ വൈറസിനെ വീണ്ടും കണ്ടെത്തുമെന്നും സുനാമിയുണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. കൊവിഡ് വൈറസില്‍ പെട്ട് ജനജീവിതം ബുദ്ധിമുട്ടുമ്പോഴും പിന്നാലെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയില്‍ നിന്നും കണ്ടെത്തും. അതും ജനങ്ങളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കുമെന്നും പ്രവചനത്തിലുണ്ട്.

2004ലെ സുനാമിയെ കുറിച്ച് അവര്‍ പ്രവചിച്ചത് സത്യമായിരുന്നു. ഈ വര്‍ഷവും ചില ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയയിലും വന്‍വെള്ളപ്പൊക്കമുണ്ടാവുകയും നൂറുക്കണക്കിന് മനുഷ്യര്‍ മരണപ്പെട്ടേക്കുമെന്നും പ്രവചനമുണ്ട്.

2022ല്‍ ‘ഔമുവാമുവ’ എന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികളെ അയയ്ക്കുമെന്നും 2017ല്‍ ഇത് ഭൂമിയിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം, ഡയാന രാജകുമാരിയുടെ മരണം, സുനാമി, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം തുടങ്ങിയവയെല്ലാം ബാബ വാങ്ക നേരത്തേ പ്രവചിച്ച കാര്യങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button