Latest NewsSaudi ArabiaNewsInternationalGulf

ഒമിക്രോൺ: സൗദിയിൽ രോഗവ്യാപനം വർധിക്കുന്നു: പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രാലയം

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിക്കുന്നത്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റർ ഡോസ് നിർണായക പങ്കുവഹിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ രോഗബാധ പ്രതിരോധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

Read Also: ചരിത്ര പുരുഷനാകാൻ ശ്രമിച്ച് ഒടുവിൽ ദുരന്ത നായകനാകുന്ന മുഖ്യമന്ത്രി, ലീഗ് ദുർബലപ്പെട്ടാൽ അപകടം: പ്രതിപക്ഷ നേതാവ്

അതേസമയം 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയം. അറിയിച്ചിരുന്നു. 18 വയസ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സൗദിയിൽ അഞ്ചു വയസ്സ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ എല്ലാവരും കോവിഡ് വാക്സിനുകൾ പൂർണമായി സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു.

Read Also: പതിനഞ്ച് വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ക്രൂരമായ പീഡനത്തിന് ഇരയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button