KeralaLatest NewsNews

ന്യൂ ഇയർ ആഘോഷത്തിൽ ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം: കർശന നിർദേശങ്ങളുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി.

രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ പാര്‍ട്ടികള്‍ പാടില്ല, പാർട്ടി നടക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണം, ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് നൽകിയത്. ഹോട്ടൽ നടത്തിപ്പുകാർക്ക് ഇത് സംബന്ധിച്ച് നോട്ടീസും നല്‍കും. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും.

Read Also  :  ‘ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെങ്കിൽ വേണ്ട, നമുക്ക് ഒന്നിച്ച് മരിക്കാം’: സോഷ്യൽ മീഡിയയെ ചിരിപ്പിച്ച ഒരു ആത്മഹത്യാ ശ്രമം

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button