Latest NewsNewsLife StyleFood & Cookery

അപ്പവും ഞണ്ടുകറിയും തയ്യാറാക്കാം

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

അപ്പം

ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി – 1കിലോ

യീസ്റ്റ് – 5​ഗ്രാം

തേങ്ങാപ്പാൽ – അര ലിറ്റർ‌

ഉപ്പും പഞ്ചസാരയും – അവശ്യത്തിന്

കപ്പി – 100 ​ഗ്രാം

വെളളം – മാവിന്റെ പാകത്തിന്

Read Also : ‘തകർന്നുപോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പി.ടി.യോടുളള നിങ്ങളുടെ ഈ സ്നേഹമാണ്: ഒപ്പമുണ്ടാകണം..ആശ്വാസമായി, കരുത്തായി’- ഉമ

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും വെളളവും യീസ്റ്റും കപ്പിയും നന്നായി കുഴച്ച് വെയ്ക്കണം. മാവ് കട്ടിയായിരിക്കണം. അരിപ്പൊടി ചൂടുവെളളമൊഴിച്ച് തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് മാവിൽ ചേർക്കുന്ന കപ്പി. ഇതിനെ 6 മണിക്കൂർ പുളിയ്ക്കാനായി വെയ്ക്കണം. അതിനുശേഷം ഈ കൂട്ടിലേക്ക് പഞ്ചസാരയും ഉപ്പും തേങ്ങാപ്പാലും ചേർത്ത് മാവ് കോരിയൊഴിക്കാനുളള പാകത്തിൽ കലക്കിയെടുക്കണം. തുടർന്ന് അപ്പച്ചട്ടിയിൽ കോരിയൊഴിച്ച് ചുട്ടെടുക്കാം.

ഞണ്ടുകറി

ആവശ്യമുളള സാധനങ്ങൾ

ഞണ്ട് വൃത്തിയാക്കിയത് – അര കിലോ

സവാള – 200 ​ഗ്രാം

ഇഞ്ചി – 25 ​ഗ്രാം

പച്ചമുളക് – 4 എണ്ണം

വെളുത്തുളളി – 25 ​ഗ്രാം

കറി വേപ്പില – ആവശ്യത്തിന്

തക്കാളി – 100 ​ഗ്രാം

തേങ്ങ പിഴിഞ്ഞ രണ്ടാം പാൽ – ഒന്നര ​ഗ്ലാസ്

​ഗരം മസാല – ഒരു നുളള്

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 25 ​ഗ്രാം

മുളകുപൊടി – 30 ​ഗ്രാം

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 100​ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഉളളി അരിഞ്ഞതും വെളുത്തുളളിയും ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ചേർത്തു തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. എല്ലാ മസാലപ്പൊടികളും ചെറുതായി അരിഞ്ഞ തക്കാളിയും ചേർക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ഞണ്ട് ചേർത്ത് കുറച്ച് വെളളമൊഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തേങ്ങാപ്പാലൊഴിച്ച് അരിഞ്ഞ തക്കാളി ചേർത്ത് അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button