WayanadKeralaNattuvarthaLatest NewsNews

കുറുക്കന്‍മൂലയില്‍ ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ വനം വകുപ്പിന്റെ ഉത്തരവ്

ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്

വയനാട് : കുറുക്കന്മൂലയില്‍ ആഴ്ചകളായി ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനം വകുപ്പ്. ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്.

ജനവാസ മേഖലയില്‍ പത്ത് ദിവസത്തില്‍ കൂടുതലായി കടുവയുടെ സാന്നിധ്യം ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്താൻ തീരുമാനമായത്. പ്രദേശത്ത് കടുവയെ പിടിക്കാനായി സ്ഥാപിച്ച അഞ്ച് കൂടുകള്‍ അടിയന്തരമായി മാറ്റാനും ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെയുള്ള നിരീക്ഷണം തുടരും.

Read Also : മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി: കാണാതായ കുട്ടികള്‍ അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും

അതേസമയം ഉള്‍വനത്തിലേക്ക് പോയ കടുവ ഇനി തിരികെ വരില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. കടുവയുടെ കഴുത്തിലെ മുറിവില്‍ നിന്ന് വീണ ചോര കാട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനത്തില്‍ എവിടെയെങ്കിലും കടുവ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തിരച്ചില്‍ ഇതുവരെ പുരോഗമിച്ചത്.

കഴുത്തില്‍ മുറിവേറ്റിട്ടുള്ളതിനാല്‍ കടുവയ്ക്ക് ചികിത്സ നല്‍കണം. അതിനായി നിരീക്ഷണം തുടരണമെന്ന് ഉത്തരവില്‍ പറയുന്നു. പൂര്‍ണമായി തിരച്ചില്‍ നിര്‍ത്തുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഇതുവരെ കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലുമായി 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button