ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വര്‍ണ വ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര സ്വദേശി കേശവന്‍, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവന്‍, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൃത​ദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read Also : രാജ്യത്ത് പട്ടിണി നടമാടുമ്പോൾ രസകരമായ വീഡിയോസ് ഷെയർ ചെയ്ത് ഇമ്രാൻഖാൻ : തനിക്ക് നാണമുണ്ടോയെന്ന് ജനങ്ങൾ

ഇവർക്ക് കടബാധ്യത ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button