ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ പാലോട് വനമേഖലയില്‍ നിന്ന് കണ്ടെത്തി

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

തിരുവനന്തപുരം: കാണാതായ വെഞ്ഞാറമൂട് സ്വദേശികളായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി. പാലോട് വനം മേഖലയില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള പുല്ലംപാറ പാണയം സ്വദേശികളായ ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെയാണ് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

Read Also : രഞ്ജിത്ത് കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍, രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

ഇന്നലെ രാവിലെ മുതലാണ് മൂന്ന് കുട്ടികളെയും കാണാതായത്. ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേര്‍ന്നുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കുട്ടികളുടെ ബാഗുകളും സാധനങ്ങളും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

വീട്ടില്‍ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്താണ് കുട്ടികള്‍ പോയത്. കുട്ടികളെ പൊലീസ് വീട്ടിലെത്തിച്ചു. കാണാതായ കുട്ടികളില്‍ ഒരാള്‍ മുമ്പും വീടുവിട്ട് പോയിട്ടുണ്ട്. കാണാതായ മൂന്നു പേരില്‍ രണ്ടു പേര്‍ ബന്ധുക്കളും ഒരാള്‍ അടുത്ത വീട്ടില്‍ താമസിക്കുന്നയാളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button