PalakkadKeralaNattuvarthaLatest NewsNews

കഞ്ചാവ് കടത്താൻ ശ്രമിച്ചത് റേഷൻ അരിയെന്ന് പറഞ്ഞ് : 188 കി​ലോ ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ

സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി ന​ജീ​ബ്, വ​ട​ക​ര ചോ​മ്പാ​ല സ്വ​ദേ​ശി രാ​മ​ദാ​സ​ൻ എ​ന്നി​വ​ർ ആണ് അ​റ​സ്​​റ്റിലായത്

പാ​ല​ക്കാ​ട്: ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 188 കി​ലോ ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി ന​ജീ​ബ്, വ​ട​ക​ര ചോ​മ്പാ​ല സ്വ​ദേ​ശി രാ​മ​ദാ​സ​ൻ എ​ന്നി​വ​ർ ആണ് അ​റ​സ്​​റ്റിലായത്. വേ​ല​ന്താ​വ​ളം ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാണ് ഇവർ പിടിയിലായത്.

ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽ നി​ന്ന്​ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​ണ്​ ക​ഞ്ചാ​വ്​ ക​ട​ത്തി​യ​തെ​ന്ന്​ ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. റേ​ഷ​ന​രി എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ക​ട​ത്ത​ൽ. പ​രി​ശോ​ധ​ന​ക്കാ​യി ത​ട​ഞ്ഞ​പ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ റേ​ഷ​ന​രി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ്​ വാ​ഹ​ന​വു​മാ​യി ക​ട​ക്കാ​ൻ ധി​റു​തി കാ​ണി​ച്ചു. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഡി​ക്കി​യി​ലും പി​ൻ​സീ​റ്റി​ലും ചാ​ക്കി​ൽ ​പൊ​തി​ഞ്ഞ ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​ത്.

Read Also : കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

വി​പ​ണി​യി​ൽ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വി​ല മ​തി​ക്കു​ന്ന കാ​ക്കി​നാ​ട ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​തെന്ന് പാ​ല​ക്കാ​ട് അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​രി​ന​ന്ദന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ശി​വ​ശ​ങ്ക​ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹ​രി​ക്കു​ട്ട​ൻ, ശ​ര​വ​ണ​ൻ, വേ​ണു​ഗോ​പാ​ല​ൻ വ​ള​ത​ല എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button