ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ ആണ്‍സുഹൃത്ത് വീട്ടിലെത്തി: മുറിയില്‍ ശബ്ദംകേട്ടെത്തിയ അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നു

വാതില്‍ തകര്‍ത്ത് അകത്ത് കയറി ലാലന്‍ പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു

പേട്ട: രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

Read Also : ശബരിമല നട നാളെ തുറക്കും: മകരവിളക്ക് ജനുവരി 14ന്, വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ലാലന്‍ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ലാലന്‍ പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button