ThrissurLatest NewsKeralaNattuvarthaNews

ക്രി​സ്മ​സ് ദി​ന​ത്തി​ൽ തോക്കുചൂണ്ടി ഭീഷണി : നാലു പ്രതികൾ അറസ്റ്റിൽ

ക്രി​സ്മ​സ് ദി​ന​ത്തി​ൽ സ്രാ​യി​ക്ക​ട​വി​ൽ അ​പ​ക​ട രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബൈ​ക്കു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്തതിനാണ് യുവാവിനെ യു​വാ​ക്കൾ ഭീഷണിപ്പെടുത്തിയത്

കു​ന്നം​കു​ളം: യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേസിൽ നാല് പ്രതികൾ പിടിയിൽ. ക്രി​സ്മ​സ് ദി​ന​ത്തി​ൽ സ്രാ​യി​ക്ക​ട​വി​ൽ അ​പ​ക​ട രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ബൈ​ക്കു​മാ​യി അ​ഭ്യാ​സം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്തതിനാണ് യുവാവിനെ യു​വാ​ക്കൾ ഭീഷണിപ്പെടുത്തിയത്.

ച​ങ്ങ​രം​കു​ളം അ​യി​നി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തു വ​ള​പ്പി​ൽ മു​ബ​ഷീ​ർ (20), അ​മ​യി​ൽ തെ​ക്കു​വ​ള​പ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബാ​സി​ൽ (22), കി​ഴി​ഞ്ഞാ​ലി​ൽ വീ​ട്ടി​ൽ ഷാ​ബി​ൽ (18), പ​ള്ളി​ക്ക​ര മ​ണ്ണാ​ൻ പ​ടി വീ​ട്ടി​ൽ ഫ​വാ​സ് (20) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ സൂ​ര​ജും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ന്നം​കു​ളം പൊ​ലീ​സ് ആണ് പ്രതികളെ പി​ടി​കൂ​ടിയത്.

Read Also : വീട്ടിൽ കിടന്നുറങ്ങിയ മകൻ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ട വിവരം അനീഷിന്റെ മാതാപിതാക്കളെ അറിയിച്ചത് പോലീസ്

ക്രി​സ്മ​സ്​ ദി​ന​ത്തി​ൽ സ്രാ​യി​ക്ക​ട​വി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഇ​ട​യി​ലാ​ണ് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യു​ടെ നി​ഴ​ലി​ലാ​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്രീ​ജി​ത്, മ​ണി​ക​ണ്ഠ​ൻ, ബ​സ​ന്ത്, എ.​എ​സ്.​ഐ വ​ർ​ഗീ​സ്, സി.​പി.​ഒ​മാ​രാ​യ ഹം​ദ്, അ​ബ്​​ദു​ൽ റ​ഷീ​ദ്, സു​ജി​ത്കു​മാ​ർ, ഗം​ഗേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button