UAELatest NewsNewsInternationalGulf

സ്‌കൂൾ തുറക്കൽ: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ

ഷാർജ: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പിസിആർ പരിശോധന നിർബന്ധമാണെന്ന് ഷാർജ. സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അറിയിച്ചു.

Read Also: രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാന്‍ നാണമില്ലേ: രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി

ഷാർജയിലെ എല്ലാ സ്‌കൂളുകളിലും ജനുവരി മൂന്ന് മുതൽ തന്നെ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് നിർദ്ദേശം.

96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. പാഠ്യേതര പ്രവർത്തനങ്ങളും അസംബ്ലിയും സ്‌കൂൾ ട്രിപ്പുകൾ പോലുള്ളവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെയ്ക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു: ജനുവരി മുതൽ പ്രാബല്യത്തിൽ, വൻ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button