Latest NewsNewsInternationalGulfQatar

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും: അറിയിപ്പുമായി ഖത്തർ

ദോഹ: ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകുമെന്ന് ഖത്തർ. കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞവരിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് 2022 ഫെബ്രുവരി 1 മുതൽ ഇഹ്തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: നരേന്ദ്ര മോദിക്ക്​ ഇതൊന്നും ഒരു വിഷയമല്ല, 20 കോടി മുസ്​ലിംകള്‍ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കും: നസറുദ്ദീന്‍ ഷാ

ഖത്തറിന്റെ കോവിഡ് വാക്സിനേഷൻ കാലാവധി 9 മാസമാക്കി കുറച്ചിരുന്നു. തുടർന്നാണ് പുതിയ തീരുമാനം. 12 മാസമാണ് നിലവിൽ വാക്‌സിൻ സ്വീകരിക്കാനുള്ള കാലാവധി. ഫെബ്രുവരി 1 മുതലാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്. ഫെസർ-ബയോടെക്, മൊഡേണ, അസ്ട്രാസെനിക്ക എന്നീ വാക്സീനുകളുടെ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായവരെ ഫെബ്രുവരി 1 മുതൽ വാക്സിനെടുക്കാത്തവരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അർഹരായവർക്ക് കാലതാമസമില്ലാതെ ബൂസ്റ്റർ ഡോസ് വിതരണം ലക്ഷ്യമിട്ട് ജനുവരി 9 മുതൽ ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർക്കായി ബു ഗാണിൽ പുതിയ ഖത്തർ വാക്സിനേഷൻ കേന്ദ്രം പ്രവർത്തന സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.ബിസിനസ്, ഇൻഡസ്ട്രിയൽ മേഖലയിലുള്ളവർ വാക്‌സിൻ സ്വീകരിക്കാനായി [email protected] എന്ന ഇ-മെയിലിൽ മുൻകൂർ അനുമതി തേടണം.

Read Also: ലാലു പറഞ്ഞതെല്ലാം പച്ചക്കള്ളം, അനീഷിനെ കൊന്നത് മനഃപൂർവം, മുൻപും വാക്കുതർക്കം നടന്നു: വെളിപ്പെടുത്തലുമായി സുഹൃത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button