ThiruvananthapuramKeralaNattuvarthaLatest NewsNews

ശബരിമല, ശി​വ​ഗി​രി തീർഥാടനം : രാ​ത്രി​കാ​ല നി​യ​ന്ത്ര​ണത്തിൽ ഇളവ്

ശ​ബ​രി​മ​ല, ശി​വ​ഗി​രി തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് സ​ർ​ക്കാ​ർ ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ വ്യാപന സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ​യു​ള്ള രാ​ത്രി​കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ നി​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ള​വ് ഏർപ്പെടുത്തി. ശ​ബ​രി​മ​ല, ശി​വ​ഗി​രി തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് സ​ർ​ക്കാ​ർ ഇ​ള​വ്.

അ​തേ​സ​മ​യം ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണെ​ന്ന് സ​ർ​ക്കാ​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​ത, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സാ​ക്ഷ്യ​പ​ത്രം ക​രു​ത​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Read Also : ‘മോഹന്‍ലാലിന് പകരം തരൂരിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചാല്‍ പോരെ’: ശ്രീകണ്ഠന് നായരോട് സൗദി എഡിറ്ററുടെ ചോദ്യം

ക​ർ​ഫ്യു സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ നി​ല​പാ​ട്. എന്നാൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു വി​ശ്വാ​സി സ​മൂ​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button