PathanamthittaLatest NewsKeralaNews

ശബരിമല നട നാളെ തുറക്കും: മകരവിളക്ക് ജനുവരി 14ന്, വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം

പ്രസാദ വിതരണ കൗണ്ടറുകള്‍ തുറക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന നാളെ തീര്‍ത്ഥാടകരെ കടത്തിവിടില്ല. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണി മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക. ജനുവരി 14നാണ് മകരവിളക്ക് ഉത്സവം.

Read Also : ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും, ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം

മകരവിളക്ക് ഉത്സവം മുന്നില്‍ കണ്ട് മാളികപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രസാദ വിതരണ കൗണ്ടറുകള്‍ തുറക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി കരുതിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നട അടച്ചിരുന്നു. മണ്ഡലകാലത്ത് 11 ലക്ഷം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. മകര വിളക്ക് ഉത്സവം കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കല്‍, എരുമേലി, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button