KeralaNattuvarthaLatest NewsNewsIndia

വൃ​ശ്ചി​ക വി​ള​ക്കി​ന് ഭക്തിഗാനത്തിന് പകരം സി​നി​മാ​ഗാ​നം ഇടാന്‍ സമ്മതിച്ചില്ല, അച്ഛനെയും മകനെയും അക്രമിച്ചയാൾ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: വൃ​ശ്ചി​ക വി​ള​ക്കി​ന് സി​നി​മാ​ഗാ​നം ഇടാന്‍ സമ്മതിക്കാത്ത കാരണത്തിൽ അച്ഛനെയും മകനെയും അക്രമിച്ച യുവാവ് പിടിയിൽ. വൃ​ശ്ചി​ക വി​ള​ക്കി​ന് സി​നി​മാ​ഗാ​നം ഇ​ടണമെന്ന് ബൈജു എന്നയാൾ ആവശ്യപ്പെടുകയും, പരിപാടിയുടെ ചുമതലയുള്ളയാൾ അതിനു വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ ബൈജു എന്നയാൾ യു​വാ​വി​നെ​ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം യുവാവിന്റെ പിതാവ് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചതോടെ പി​താ​വി​നെ​യും ബൈജു കുത്തിപ്പരിക്കേൽപ്പിച്ചു.

Also Read:കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പ​ന​യം ചോ​നം​ചി​റ ബാ​ബു ഭ​വ​നി​ല്‍ ബൈ​ജു (37) ആ​ണ് പി​ടി​യി​ലാ​യ​ത്. വൃ​ശ്ചി​കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്‌ ക​ഞ്ഞി​വീ​ഴ്ത്ത് സ​ദ്യ സ്ഥ​ല​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഞ്ചാ​ലും​മൂ​ട് ഇ​ന്‍​സ്​​പെ​ക്ട​ര്‍ സി. ​ദേ​വ​രാ​ജ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍​മാ​രാ​യ ശ്യാം, ​ഹ​രി​കു​മാ​ര്‍, സി​റാ​ജു​ദ്ദീ​ന്‍, സി.​പി.​ഒ സു​നി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button