PalakkadKeralaNattuvarthaLatest NewsNews

പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ സ്വകാര്യ കോളേജ് പരിസരത്ത് പുലിയിറങ്ങി

പാലക്കാട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലെ സ്വകാര്യ കോളേജ് പരിസരത്ത് പുലിയിറങ്ങി . കോളേജ് വളപ്പിൽ ഉണ്ടായിരുന്ന രണ്ട് നായ്ക്കളെ വന്യജീവി ആക്രമിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദ്യശ്യങ്ങൾ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. അതേസമയം, രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ അറിയിച്ചു. പുലിയെ പിടിക്കാനായി പ്രദേശത്ത് വനം വകുപ്പ് കൂടുവെച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button