AlappuzhaNattuvarthaLatest NewsKeralaNews

രഞ്ജിത് ശ്രീനിവാസൻ വധം എസ്‌ഡിപിഐ ഏരിയ സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ : രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്‌ഡിപിഐ നേതാവ് അറസ്റ്റിൽ. വെള്ളക്കിണർ സ്വദേശിയും എസ്‌ഡിപിഐ ഏരിയ സെക്രട്ടറിയുമായ സിനുവാണ് അറസ്റ്റിലായത്. രഞ്ജിത്തിനെ കൊലപ്പെടുത്താനായി നടത്തിയ ഗൂഢാലോചനയിൽ സിനുവിന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

അതേസമയം, ബിജെപി നേതാവിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞത്. അറസ്റ്റിലായ സിനുവുൾപ്പെടെയുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തവരും, പ്രതികളെ സഹായിച്ചവരുമാണ്. കൃത്യം നടത്തിയ ശേഷം പ്രതികൾ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button