Latest NewsIndia

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ : ലക്ഷദ്വീപും സന്ദർശിക്കും

കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലാണ് ആദ്യ സന്ദർശനം നടത്തുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതിയാണ് നിർവഹിക്കുന്നത്.

ഞായറാഴ്ച കൊച്ചിയിൽ മടങ്ങിയെത്തുന്ന അദ്ദേഹം, ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന്, കൊച്ചി കാക്കനാടുള്ള ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി സന്ദർശിച്ചതിന് ശേഷം ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി നിർവഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്ച കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കൊച്ചിയിലെ സർക്യൂട്ട് ഹൗസിൽ നടക്കുന്ന ഒരു ചടങ്ങിൽ ‘ഔട്ട്കം ബേസ്ഡ് എജ്യൂക്കേഷൻ എക്സ്പിരിമെന്റ്സ് ഓഫ് എ ഹയ്യർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്തകം ഉപരാഷ്ട്രപതിയ്ക്ക് സമ്മാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button