KeralaLatest NewsNews

കോവിഡ് പകരുമെന്ന് പേടി: ചികിത്സക്കായി പുറത്തിറങ്ങിയ അച്ഛനെ ക്രൂരമായി മർദിച്ച് മകൻ

കോട്ടയം : കോവിഡ് ബാധിക്കുമെന്ന് ഭയന്ന് അച്ഛനെ മകൻ മർദ്ദിച്ചതായി പരാതി. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മർദനമേറ്റത്. അച്ഛൻ പുറത്തിറങ്ങിയാൽ തന്റെ മക്കൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മർദ്ദിച്ചത്.

രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു മകന്റെ മർദനം. ആശുപത്രി അധികൃതർ മർദനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിനെ വിളിക്കാൻ തയ്യാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛൻ അറിയിച്ചു.

Read Also  :  വീടില്ലാത്ത മനുഷ്യനെ തെരുവിൽ വെച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന നായ, മനസ് നിറയ്ക്കുന്ന വീഡിയോ

ആശുപത്രിക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേൽപിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ കണ്ടുനിന്നവർ ഓടിയെത്തിയാണ് മർദനം തടഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button