Latest NewsSaudi ArabiaNewsInternationalGulf

കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന് പ്രചാരണം: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി

റിയാദ്: കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി അറേബ്യ.  സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 1 മുതൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത കടലാസിൽ മാത്രം തയ്യാറാക്കിയിട്ടുള്ള തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന രീതിയിൽ പ്രാദേശിക മാദ്ധ്യമങ്ങളിൽ വന്ന വർത്തകളെ നിഷേധിച്ചാണ് മന്ത്രാലയം രംഗത്തെത്തിയത്.

Read Also: കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു:എസ്‌ഡിപിഐ – ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പോലീസിനെ ന്യായീകരിച്ച് കോടിയേരി

രാജ്യത്തെ തൊഴിൽ അവകാശങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായാണ് ലേബർ കോൺട്രാക്ട് ഡോക്യൂമെന്റഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മാദ് അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

Read Also: മെലിഞ്ഞ് തിരിച്ചറിയാനാകാത്ത വിധത്തിൽ കിം ജോങ് ഉൻ: ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തിന് വേണ്ടി മെലിഞ്ഞതെന്ന് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button