KeralaLatest NewsNews

കേരളത്തില്‍ നൈറ്റ് കര്‍ഫ്യൂ ഇല്ല

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഞായറാഴ്ചയോടെ അവസാനിക്കും. കര്‍ഫ്യു നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

അതേസമയം, ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കോവാക്‌സിനാണ് നല്‍കുക.

15,34,000 കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത്. ആഴ്ചയില്‍ ആറു ദിവസം ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികളിലും പ്രാഥമിക സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button